മുംബൈ: ദാദർ റെയിൽവേ സ്റ്റേഷനുമുന്നിലെ പച്ചക്കറിക്കടയിൽ പഴയ പത്തുരൂപ നോട്ടിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് കടയുടമയുടെ കുത്തേറ്റു മരിച്ചു. മുഹമ്മദ് സിദ്ദിഖി(35)ആണു മരിച്ചത്. കടയുടമ ഓടി രക്ഷപ്പെട്ടു. ഇയാൾക്കെതിരേ കൊലപാതകക്കുറ്റത്തിനു കേസെടുത്തു.