ബർളിൻ: 2020 ജനുവരി മുതൽ യൂറോപ്യൻ സന്ദർശകർക്ക് ഷെങ്കൻ വീസയ്ക്ക് ഉയർന്ന ഫീസ് നൽകേണ്ടി വരും. യൂറോപ്യൻ യൂണിയൻ കൗണ്‍സിലാണ് പുതിയ നിരക്കിന്റെ അന്തിമ അനുമതി പ്രഖ്യാപിച്ചത്.
60 യൂറോയിൽ നിന്ന് 80 യൂറോയാണ് വർധനയെന്ന് യൂറോപ്യൻ യൂണിയൻ കൗണ്‍സിലിന്റെ പത്രക്കുറിപ്പിൽ പറയുന്നു. അംഗരാജ്യങ്ങൾക്ക് വീസ പ്രോസസിംഗിന് സാന്പത്തിക ബാധ്യത കൂടിയതിനാലാണ് ഫീസ് ഉയർത്തിയത്.
ഷെങ്കൻ വീസയിൽ ബെൽജിയം, ഡെൻമാർക്ക്, ജർമനി, എസ്തോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, ഗ്രീസ്, ഐസ്ലന്റ്, ഇറ്റലി, ലാത്വിയ, ലിസ്റ്റൻസ്റ്റൈൻ(നോണ്‍ ഇയു), ലിത്വാനിയ, ലുക്സംബർഗ്, മാൾട്ട, നെതർലാന്റ്സ്, നോർവേ, ഓസ്ട്രിയ, പോളണ്ട്, പോർച്ചുഗൽ, സ്വീഡൻ, സ്വിറ്റ്സർലൻഡ്(നോണ്‍ ഇയു), സ്ലൊവാക്യ, സ്ലൊവേനിയ, സ്പെയിൻ, ചെക്ക് റിപ്പബ്ലിക്, ഹംഗറി എന്നീ രാജ്യങ്ങളുടെ ഷെങ്കൻ സോണിൽ യാത്രചെയ്യാം. അയർലൻഡ് യൂറോപ്യൻ യൂണിയനിൽ അംഗമാണെങ്കിലും ഷെങ്കൻസോണിൽ ഉൾപ്പെടാത്തതുകൊണ്ട് ഷെങ്കൻ വീസയിൽ യാത്ര ചെയ്യാനാവില്ല.
ജോസ് കുന്പിളുവേലിൽ