ഇസ്ലാമാബാദ്: മുഷാറഫിന്റെ കാലത്ത് പാക് വിദേശകാര്യമന്ത്രിയായിരുന്ന അബ്ദുൾ സത്താർ(88) അന്തരിച്ചു. 2001ൽ വാജ്പേയിയും മുഷാറഫും തമ്മിൽ ആഗ്രയിൽ നടത്തിയ ചരിത്രപ്രസിദ്ധമായ ഉച്ചകോടിയിൽ അന്നു വിദേശമന്ത്രിയായിരുന്ന സത്താറും പങ്കെടുത്തിരുന്നു. ഇന്ത്യ, ഓസ്ട്രിയ, സോവ്യറ്റ് യൂണിയൻ എന്നിവിടങ്ങളിൽ പാക് സ്ഥാനപതിയായും സത്താർ സേവനം അനുഷ്ഠിച്ചു.