ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു. ജെ.പി. നഡ്ഡ, ഭൂപേന്ദർ യാദവ്, കൈലാഷ് വിജയ്വർഗിയ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ജയശങ്കർ ബിജെപി അംഗത്വമെടുത്തത്. ജയശങ്കറിനെ ഗുജറാത്തിൽനിന്നുള്ള രാജ്യസഭാ സ്ഥാനാർഥിയായി ബിജെപി പ്രഖ്യാപിച്ചു.