മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ മുത്തൂറ്റ് ഫിനാൻസ് കൊള്ളയടിക്കാനെത്തിയ സംഘത്തിന്റെ വെടിയേറ്റു മലയാളി സജു സാമുവൽ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു. യുപി സ്വദേശി ജിതേന്ദ്ര പ്രതാപ് സിംഗിനെയാണു ഗുജറാത്തിലെ സൂറത്തിൽനിന്നു പിടികൂടിയത്.
മറ്റു പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. മാവേലിക്കര അറുനൂറ്റിമംഗലം സ്വദേശിയാണു സജു സാമുവൽ. അപായ സൈറൺ മുഴക്കിയതിൽ പ്രകോപിതരായാണ് അക്രമിസംഘം സജുവിനെ വെടിവച്ചത്.
മറ്റു പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. മാവേലിക്കര അറുനൂറ്റിമംഗലം സ്വദേശിയാണു സജു സാമുവൽ. അപായ സൈറൺ മുഴക്കിയതിൽ പ്രകോപിതരായാണ് അക്രമിസംഘം സജുവിനെ വെടിവച്ചത്.