ഭുവനേശ്വർ: റോഡ് നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി ആദിവാസി വിഭാഗത്തിൽപ്പെട്ട ജൂണിയർ എൻജിനിയറെ പൊതുജനമധ്യത്തിൽ ഏത്തമിടീച്ച ബിജെഡി എംഎൽഎ സരോജ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
ജൂൺ അഞ്ചിന് പത്നാഗഡിലാണു കേസിനാസ്പദമായ സംഭവം. പിഡബ്ല്യൂഡി എൻജിനിയറെ അവഹേളിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സംസ്ഥാന വ്യാപകമായി പ്രതിഷേധം കനത്തപ്പോൾ ബൊലാംഗീർ കളക്ടർ അരിന്ദം ദകുവ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടു. എൻജിനിയറുടെ ഭാര്യയുടെ പരാതിയിലാണ് എംഎൽഎയ്ക്കെതിരേ കേസെടുത്തത്. നുപാദയിലെ ഒരു ഹോട്ടലിൽനിന്നാണ് സരോജിനെ പോലീസ് പിടികൂടിയത്.