സാവോ പോളോ: സെര്‍ജിയോ അഗ്വേറോയും ലൗതാരോ മാര്‍ട്ടിനസും നേടിയ ഗോളുകളില്‍ അര്‍ജന്റീന 2-0ന് ഖത്തറിനെ തോല്‍പ്പിച്ച് കോപ്പ അമേരിക്ക ഫുട്ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഗ്രൂപ്പ് ബിയില്‍നിന്നു ക്വാര്‍ട്ടറിലെത്താന്‍ വിജയം ആവശ്യമായ മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ അര്‍ജന്റീനയ്ക്കു ഗോള്‍ നേടാനായി.
ആദ്യ ഇരുപതു മിനിറ്റിനുള്ളില്‍തന്നെ രണ്ടു തവണ അഗ്വേറോയ്ക്കു ലഭിച്ച അവസരങ്ങള്‍ ഗോള്‍കീപ്പര്‍ സാദ് അല്‍ ഷീബ് രക്ഷപ്പെടുത്തി. 82-ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് ആശ്വാസമായി അഗ്വേറോ വിജയം ഉറപ്പിച്ച ഗോള്‍ നേടി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കൊളംബിയ 1-0ന് പരാഗ്വെയെ തോല്‍പ്പിച്ചു. ഒമ്പത് പോയിന്റുമായി കൊളംബിയ ഗ്രൂപ്പ് ജേതാക്കളായപ്പോള്‍ അര്‍ജന്റീന രണ്ടാം സ്ഥാനക്കാരായി.
അര്‍ജന്റീന ക്വാർട്ടറിൽ
12:20 AM Jun 25, 2019 | Deepika.com