സീയൂൾ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നിന് ഒരു ‘വിശിഷ്ട’ കത്ത് അയച്ചതായി കെസിഎൻഎ റിപ്പോർട്ട് ചെയ്തു. ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് കത്തിനെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നത്.
കത്തിന്റെ ഉള്ളടക്കം കെസിഎൻഎ വെളിപ്പെടുത്തിയില്ല. പക്ഷേ അത് ഉത്കൃഷ്ടമാണെന്ന് പറഞ്ഞു. പ്രസിഡന്റ് ട്രംപ് കാട്ടിയ അസാമാന്യ ധൈര്യത്തെ കിം അഭിനന്ദിക്കുന്നു. ഉത്തരകൊറിയ- യുഎസ് ബന്ധത്തിൽ ഗുണപരമായ കാര്യമാണ് കത്തെന്ന് ദക്ഷിണകൊറിയൻ പ്രസിഡന്റിന്റെ ഓഫീസ് ചൂണ്ടിക്കാട്ടി. ജപ്പാനിലെ ഒസാക്കയിൽ ഈ ആഴ്ച നടക്കുന്ന ജി20 സമ്മേളനത്തിനിടയ്ക്ക് മൂണും ട്രംപും കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഉത്തരകൊറിയയുടെ ആണവനിർവ്യാപനം സംബന്ധിച്ച് കിമ്മും ട്രംപും തമ്മിൽ നടത്തിയ രണ്ടാം കൂടിക്കാഴ്ച പരാജയപ്പെട്ടിരുന്നു.