വാഷിംഗ്ടൺ ഡിസി: ഇറാൻ സൈന്യത്തിന്റെ കംപ്യൂട്ടർ ശൃംഖല ലക്ഷ്യമിട്ട് യുഎസ് സൈബർ ആക്രമണം നടത്തി. ഇറാന്റെ റോക്കറ്റുകളും മിസൈലുകളും നിയന്ത്രിക്കുന്ന സംവിധാനം പ്രവർത്തനരഹിതമാക്കി.
യുഎസ് സേനയുടെ ഡ്രോൺ ഇറാൻ വീഴ്ത്തിയതിനു പ്രതികാരമായി തിരിച്ചടിക്ക് യുഎസ് ഒരുങ്ങിയെങ്കിലും അവസാനനിമിഷം ഉപേക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുഎസ് സൈബർ ഫോഴ്സ് ആക്രമണം തുടങ്ങിയതെന്ന് പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഇറാനിലെ വിപ്ലവഗാർഡുകളുടെ കംപ്യൂട്ടർ ശൃംഖലയാണ് യുഎസ് സൈബർ സേന ലക്ഷ്യമിട്ടത്.