ന്യൂഡൽഹി: സിഡ്നി എയർപോർട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന് പഴ്സ് മോഷ്ടിച്ച എയർ ഇന്ത്യ കിഴക്കൻ മേഖല റീജണൽ ഡയറക്ടർ രോഹിത് ബാസിനെ എയർ ഇന്ത്യ സസ്പെൻഡ് ചെയ്തു. എയർ ഇന്ത്യയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ അനുമതി ഇല്ലാതെ പ്രവേശിക്കുന്നതിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
ശനിയാഴ്ച ഓസ്ട്രേലിയയിലെ സിഡ്നിയിൽനിന്നു ഡൽഹിയിലേക്ക് പുറപ്പെട്ട എഐ301 വിമാനത്തിലെ പൈലറ്റായിരുന്നു രോഹിത്. റീജണൽ ഡയറക്ടറുടെ പദവി വഹിക്കുന്ന പൈലറ്റ് രോഹിത് ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്നു പഴ്സ് മോഷ്ടിച്ചതായും സംഭവത്തിൽ ഇയാളെ സസ്പെൻഡ് ചെയ്ത് അന്വേഷണം ആരംഭിച്ചതായി എയർലൈൻ വക്താവ് അറിയിച്ചു.