അമൃത്സർ: സിക്കുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിനെ അപമാനിച്ച കേസിലെ പ്രതി ജയിലിനുള്ളിൽ കൊല്ലപ്പെട്ടു. ദേരാ സച്ചാ സൗദ വിഭാഗത്തിൽപ്പെട്ട മൊഹിന്ദർപാൽ സിംഗ്(49)ആണ് നാഭ ജയിലിൽ കൊല്ലപ്പെട്ടത്. ഗുർസേവക് സിംഗ്, മനീന്ദർ സിംഗ് എന്നിവർ മൊഹിന്ദറിനെ കന്പിവടിക്കു മർദിച്ചിരുന്നു.