പിതോർഗഢ്(ഉത്തരാഖണ്ഡ്): പർവതാരോഹകരുടേതെന്നു സംശയിക്കുന്ന ഏഴു പേരുടെ മൃതദേഹങ്ങൾ നന്ദാദേവി കൊടുമുടിയിൽനിന്ന് ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് കണ്ടെടുത്തു. ഒരുമാസം മുന്പാണ് പത്തംഗ സംഘത്തിലെ എട്ടുപേർ 17,800 അടി ഉയരെയുള്ള നന്ദാ ദേവി കൊടുമുടിയിലേക്ക് നടന്നുകയറിയത്. ഇവരിൽ ഒരു വനിതയുമുണ്ടായിരുന്നു. ഒരാളുടെ മൃതദേഹംകൂടി കണ്ടുകിട്ടാനുണ്ട്.