ശ്രീനഗർ: കാഷ്മീരിലെ ഷോപിയാൻ ജില്ലയിൽ നാലു ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ദരംഡോറ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. അൽക്വയ്ദയുമായ ബന്ധമുള്ള അൻസാർ ഗാസ്വതുൾ ഹിന്ദ് ഭീകരരായ റാഫി ഹസൻ മിർ, സുഹൈൽ അഹമ്മദ് ഭട്ട്, ഷൗക്കത്ത് അഹമ്മദ് മിർ, ആസാദ് അഹമ്മദ് ഖാണ്ഡെ എന്നിവരാണ് കൊല്ലപ്പെട്ടത്. ഷൗക്കത്ത് 2015ലും മറ്റുള്ളവർ അടുത്തകാലത്തുമാണ് ഭീകരപ്രവർത്തനത്തിലേക്കു തിരിഞ്ഞത്. മുന്പ് ഹിസ്ബുൾ മുജാഹിദ്ദീനിൽ പ്രവർത്തിച്ചയാളാണു ഷൗക്കത്ത്.