വാരാണസി: മാനഭംഗക്കേസിൽ പ്രതിചേർക്കപ്പെട്ട ബഹുജൻ സമാജ്വാദി പാർട്ടി എംപി അതുൽ റായി ഇന്നലെ കോടതിയിൽ കീഴടങ്ങി. കീഴടങ്ങിയ പ്രതിയെ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഭാര്യയെ പരിചയപ്പെടുത്തിത്തരാമെന്നു പറഞ്ഞ് വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്ന കോളജ് വിദ്യാർഥിനിയുടെ പരാതിയിൽ മേയ് ഒന്നിനാണ് അതുലിനെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഉത്തർപ്രദേശിലെ ഖോസി മണ്ഡലത്തിലെ എംപിയാണ് അതുൽ. 16 ക്രിമിനൽ കേസുകൾകൂടിയുള്ളതിനാൽ മേയ് 27ന് അതുലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.