സാൽവദോർ: കോപ്പ അമേരിക്ക ഫുട്ബോളിൽ നിലവിലെ ചാന്പ്യന്മാരായ ചിലി നോക്കൗട്ടിൽ. ഗ്രൂപ്പ് സിയിൽ രണ്ടാം ജയം നേടിയതോടെയാണ് ചിലി നോക്കൗട്ട് ഉറപ്പിച്ചത്. രണ്ടാം മത്സരത്തിൽ ഇക്വഡോറിനെ ഒന്നിനെതിരേ രണ്ട് ഗോളിന് ചിലി പരാജയപ്പെടുത്തി.
ചിലിക്കായി ഹൊസെ പെഡ്രോ ഫ്വെൻസലിഡ (എട്ടാം മിനിറ്റ്), അലക്സിസ് സാഞ്ചസ് (51-ാം മിനിറ്റ്) എന്നിവരാണ് ചിലിയുടെ ഗോൾ നേട്ടക്കാർ. പരിക്ക് വകവയ്ക്കാതെയാണ് സാഞ്ചസ് ചിലിയുടെ വിജയഗോൾ നേടിയത്. എന്നർ വലൻസിയ (26-ാം മിനിറ്റ്) പെനൽറ്റിയിലൂടെ ഇക്വഡോറിന്റെ ഗോൾ സ്വന്തമാക്കി.
ഗ്രൂപ്പിൽ രണ്ട് ജയത്തിലൂടെ ചിലിക്ക് ആറ് പോയിന്റുണ്ട്. ഇത്രയും മത്സരങ്ങളിൽനിന്ന് ഉറുഗ്വെയ്ക്ക് നാല് പോയിന്റാണുള്ളത്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ ക്വാർട്ടറിലേക്ക് മുന്നേറും. മികച്ച മൂന്നാം സ്ഥാനക്കാർക്കും നോക്കൗട്ട് പ്രവേശനം സാധ്യമാണ്.
ചിലി നോക്കൗട്ടിൽ
12:14 AM Jun 23, 2019 | Deepika.com