റഗ്ബി: ഇന്ത്യക്കു ചരിത്ര ജയം
12:14 AM Jun 23, 2019 | Deepika.com
ന്യൂഡൽഹി: ഇന്ത്യൻ വനിതാ റഗ്ബി ടീമിനു ചരിത്ര ജയം. ഏഷ്യ റഗ്ബി വനിതാ ചാന്പ്യൻഷിപ്പ് ഡിവിഷൻ ഒന്നിൽ ഇന്ത്യ ആദ്യ ജയം സ്വന്തമാക്കി. ഇന്റർനാഷണൽ 15ൽ ഇന്ത്യയുടെ ആദ്യ ജയമാണിത്. 21-19ന് സിംഗപ്പുരിനെയാണ് ഇന്ത്യൻ വനിതകൾ കീഴടക്കിയത്.