വാഷിംഗ്ടൺ ഡിസി: മതനിന്ദാക്കുറ്റത്തിനു ജയിലിൽ അടയ്ക്കപ്പെട്ട മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട 40 പേരെ ഉടൻ വിട്ടയയ്ക്കണമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. അന്തർദേശീയ മതസ്വാതന്ത്ര്യം സംബന്ധിച്ച റിപ്പോർട്ട് പ്രകാശിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആസിയാ ബീവി എന്ന ക്രൈസ്തവ വീട്ടമ്മയെ പാക് സുപ്രീംകോടതി കുറ്റവിമുക്തയാക്കിയ കാര്യം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. എന്നാൽ നാല്പതോളം പേർ ഇനിയും ജയിലിൽ കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആസിയാ ബീവി എന്ന ക്രൈസ്തവ വീട്ടമ്മയെ പാക് സുപ്രീംകോടതി കുറ്റവിമുക്തയാക്കിയ കാര്യം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. എന്നാൽ നാല്പതോളം പേർ ഇനിയും ജയിലിൽ കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.