പോര്‍ട്ടോ അലെഗ്രെ: കോപ്പ അമേരിക്ക ഫുട്ബോളില്‍ വമ്പന്മാര്ക്കു സമനില കെണികള്‍. ബ്രസീലും അര്‍ജന്റീനയും സമനില വഴങ്ങിയശേഷം ഉറുഗ്വെയും സമനില വഴങ്ങി. ഗ്രൂപ്പ് സിയില്‍ രണ്ടു തവണ പിന്നില്‍നിന്ന ഉറുഗ്വെ ജപ്പാനുമായി 2-2ന്റെ സമനിലയില്‍ പിരിയുകയായിരുന്നു.
തുടക്കത്തില്‍ ഉറുഗ്വെയുടെ ഭാഗത്തുനിന്ന് മികച്ച നീക്കങ്ങള്‍ വന്നു. എന്നാല്‍, 25-ാം മിനിറ്റില്‍ കോജി മിയോഷി ജപ്പാനെ മുന്നിലെത്തിച്ചു. ഏഴു മിനിറ്റ് കഴിഞ്ഞ് ലൂയിസ് സുവാരസ് പെനല്‍റ്റി വലയിലാക്കി ഉറുഗ്വെയ്ക്കു സമനില നല്കി. 59-ാം മിനിറ്റില്‍ മിയോഷി ജപ്പാനെ വീണ്ടും മുന്നിലെത്തിച്ചു. ഏഴു മിനിറ്റിനുശേഷം ഗിമിനെസിന്റെ ഹെഡറില്‍ ഉറുഗ്വെ രക്ഷപ്പെട്ടു.
ഉറുഗ്വെയ്ക്ക് ജാപ്പനീസ് ഷോക്ക്
02:52 AM Jun 22, 2019 | Deepika.com