ലണ്ടൻ: ഗ്രീൻപീസ് പ്രവർത്തകയെ കഴുത്തിനു പിടിച്ചു തള്ളിയ ബ്രിട്ടീഷ് മന്ത്രി മാർക്ക് ഫീൽഡിനെ പ്രധാനമന്ത്രി തെരേസാ മേ സസ്പെൻഡ് ചെയ്തു. വിദേശകാര്യ വകുപ്പിൽ ഏഷ്യാ,പസിഫിക് വിഭാഗം മന്ത്രിയാണു മാർക്ക് ഫീൽഡ്.
മാൻഷൻ ഹൗസിൽ ചാൻസലർ ഫിലിപ് ഹാമണ്ട് പ്രസംഗിക്കുന്പോൾ ഗ്രീൻപീസ് പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധവുമായെത്തി. പ്രസംഗം കേട്ടുകൊണ്ടിരുന്ന മന്ത്രി പെട്ടെന്ന് എഴുന്നേറ്റ് വനിതാ പരിസ്ഥിതി പ്രവർത്തകയെ കഴുത്തിനു പിടിച്ചു തള്ളി ഹാളിനു പുറത്താക്കുകയായിരുന്നു. ഇതിന്റെ ടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. സുരക്ഷാ പ്രവർത്തകർ സ്ഥലത്തില്ലായിരുന്നുവെന്നും വനിത ആയുധധാരിയാണെന്നു സംശയിച്ചെന്നും മന്ത്രി ഫീൽഡ് വിശദീകരിച്ചു. അവരോട് മാപ്പു ചോദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.