ജക്കാർത്ത: ഇന്തോനേഷ്യയിൽ തീപ്പെട്ടി ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ കുട്ടികൾ അടക്കം 30 പേർ മരിച്ചു. വടക്കൻ സുമാത്രയിലെ ബിൻജായി പട്ടണത്തിൽ ഒരു വീട്ടിൽ പ്രവർത്തിച്ചിരുന്ന ഫാക്ടറിയിലാണു വെള്ളിയാഴ്ച സ്ഫോടനത്തെത്തുടർന്നു തീപിടിത്തമുണ്ടായത്. തീ കെടുത്തിയെന്നും അന്വേഷണം ആരംഭിച്ചെന്നും അധികൃതർ പറഞ്ഞു.