ന്യൂഡൽഹി: അന്താരാഷട്ര യോഗ ദിനത്തിൽ ഇന്ത്യൻ സൈന്യത്തിലെ ശ്വാന വിഭാഗത്തിന്റെ യോഗാഭ്യാസ പ്രകടനങ്ങളെ പരിഹസിച്ച് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
ഇന്ത്യൻ സൈന്യത്തിലെ ഡോഗ് യൂണിറ്റും അവയുടെ പരിശീലകരും ചേർന്ന് യോഗാഭ്യാസ പ്രകടനങ്ങൾ നടത്തുന്ന ചിത്രമാണ് രാഹുൽ ട്വിറ്ററിൽ പങ്കുവച്ചത്. പുതിയ ഇന്ത്യ എന്ന നരേന്ദ്ര മോദി സർക്കാരിന്റെ പ്രധാന മുദ്രാവാക്യമാണ് ട്വീറ്റിന് രാഹുൽ നൽകിയ തലക്കെട്ട്. രാഹുലിന്റെ വിവാദ ട്വീറ്റിനെതിരേ പ്രതികരണവുമായി നിരവധി ബിജെപി നേതാക്കൾ രംഗത്തെത്തി.
ഇന്ത്യൻ സൈന്യത്തിലെ ധീര ജവാൻമാരെയും സൈന്യത്തിന്റെ ഡോഗ് യൂണിറ്റിനെയും യോഗാ പാരന്പര്യത്തെയും അതുവഴി ഇന്ത്യയെയും രാഹുൽ അപമാനിച്ചെന്ന് ബിജെപി നേതാവ് തേജസ്വി സൂര്യ ട്വീറ്റ് ചെയ്തു.