മുംബൈ: കഴിഞ്ഞ ആഴ്ച രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിംഗ് കാനഡയിൽ നടക്കുന്ന ഗ്ലോബൽ ട്വന്റി-20 ലീഗിൽ കളിക്കും. ടൊറന്റോ നാഷണൽസ് ആണ് യുവരാജിനെ മാർക്വീ താരമായി ടീമിലെടുത്തത്. ഗ്ലോബൽ ട്വന്റി-20 ലീഗിൽ കളിക്കാൻ അനുമതി തേടി ബുധനാഴ്ച യുവരാജ് ബിസിസിഐക്ക് കത്ത് എഴുതിയിരുന്നു.
കഴിഞ്ഞ വർഷമാണ് ഗ്ലോബൽ ട്വന്റി-20 ലീഗ് കാനഡയിൽ ആരംഭിച്ചത്. ആറു ടീമുകളാണ് ലീഗിലുള്ളത്. വാൻകൂവർ നൈറ്റ്സ് ആണ് നിലവിലെ ചാന്പ്യന്മാർ. ജൂലൈ 25 മുതൽ ഓഗസ്റ്റ് 11വരെയാണ് ഈ സീസണ് പോരാട്ടം.
യുവരാജ് കാനഡ ട്വന്റി-20യിൽ
12:27 AM Jun 21, 2019 | Deepika.com