കൊച്ചി: തൃശൂര്‍ സ്വദേശി രാഹുല്‍ കണ്ണോലി പ്രവീണ്‍ കേരള ബ്ലാസ്റ്റേഴ്സുമായി കരാറില്‍ ഒപ്പിട്ടു. വളരെ ചെറുപ്പത്തില്‍ തന്നെ ഫുട്ബാള്‍ കരിയര്‍ ആയി തെരഞ്ഞെടുത്ത രാഹുല്‍ തൃശൂര്‍ ജില്ലാ ടീം അംഗമാവുകയും കോല്‍ക്കത്തയില്‍ നടന്ന അണ്ടര്‍ 14 അന്തര്‍ സംസ്ഥാന ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തെ പ്രതിനിധീകരിക്കുകയും ചെയ്തു.
ഫുട്ബോളിനോടുള്ള ആവേശവും നിരന്തര പരിശീലനവും കൊണ്ട് ഇന്ത്യയില്‍ നടന്ന അണ്ടര്‍ 17 ഫിഫ വോള്‍ഡ് കപ്പില്‍ ഇന്ത്യന്‍ കുപ്പായം അണിയാന്‍ ഈ 21 കാരന് സാധിച്ചു. ബ്ലാസ്റ്റേഴ്സില്‍ എത്തും മുമ്പ് ഇന്ത്യന്‍ ആരോസ് ടീമില്‍ അംഗമായിരുന്നു.
സ്വന്തം നാടിന്റെ ടീമിനുവേണ്ടി കളിക്കാന്‍ അവസരം കിട്ടിയതില്‍ അതിയായി സന്തോഷിക്കുന്നതായും ക്ലബ്ബിന്റെ ലക്ഷ്യത്തിനൊത്തു മുന്നേറാന്‍ എല്ലാ പരിശ്രമങ്ങളും നടത്തുമെന്നും രാഹുല്‍ പറഞ്ഞു.
രാഹുല്‍ കണ്ണോലി ബ്ലാസ്റ്റേഴ്സില്‍
12:27 AM Jun 21, 2019 | Deepika.com