കേരളത്തിനു രണ്ട് മെഡൽ
12:27 AM Jun 21, 2019 | Deepika.com
കൊച്ചി: ലക്നോയിൽ നടന്ന ദേശീയ തായ്ക്വാണ്ടോ ചാന്പ്യൻഷിപ്പിൽ കേരളത്തിന് രണ്ടു മെഡൽ. അണ്ടർ 68 കിലോ വിഭാഗത്തിൽ കെ.എം. അജിത്തിന് സ്വർണവും അണ്ടർ 80 കിലോ വിഭാഗത്തിൽ ബ്രില്യന്റ് ജി. മാത്യുവിനു വെങ്കലവും ലഭിച്ചു. രണ്ടുപേരും അനിൽ ഫ്രാൻസിസിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്.