മണ്ഡല: മധ്യപ്രദേശിൽ നർമദാ നദിയിൽ ബോട്ട് മുങ്ങി അഞ്ചുപേരെ കാണാതായി. 15 പേരാണ് ബോട്ടിലുണ്ടായിരുന്നത്. മറ്റുള്ളവർ നീന്തി രക്ഷപ്പെട്ടു. നാലു സ്ത്രീകളെയും ഒരു ആൺകുട്ടിയെയുമാണു കാണാതായത്. സിയോനിയിലെ ബഖാരിഘട്ടിൽനിന്ന് ഗോഗാവ് ഘട്ടിലേക്കു പോവുകയായിരുന്നു ഇവർ.