ലക്നോ: യുപിയിൽ കനാലിലേക്ക് വാൻ മറിഞ്ഞ് നാലു കുട്ടികളെ കാണാതായി. മൂന്നു പേർ മരിച്ചു. 22 യാത്രക്കാരെ രക്ഷപ്പെടുത്തി. 29 യാത്രക്കാരുാമയി സഞ്ചരിച്ചിരുന്ന വാൻ നഗ്രാമിൽ വച്ച് ഇന്ദിര കനാലിലേക്ക് മറിയുകയായിരുന്നെന്ന് ജില്ലാ മജിസ്ട്രേറ്റ് കൗശൽ രാജ് ശർമ പറഞ്ഞു. ബാരാബൻകി ജില്ലയിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവാണ് അപകടത്തിൽപ്പെട്ടത്. വാനിന്റെ ഡ്രൈവർ മദ്യലഹരിയിലായിരുന്നു.