ന്യൂഡൽഹി: കേരള കോണ്‍ഗ്രസ് എമ്മിനെ പിളർത്താൻ അനുവദിക്കില്ലെന്നു ജോസ് കെ. മാണി. എല്ലാവരെയും ഒരുമിച്ചു കൊണ്ടു പോകുന്നതിന് ആരുമായും സമവായ ചർച്ചയ്ക്കു തയാറാണ്. ജോസഫ് വിഭാഗം പുറത്താക്കിയ ജില്ല പ്രസിഡൻറുമാർ അതേസ്ഥാനത്തു തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസിലെ പൊതു ധാരണകൾ എങ്ങനെ നടപ്പാക്കണമെന്ന് പി.ജെ ജോസഫിന് അറിയില്ല. കേരള കോണ്‍ഗ്രസിനെ തകർക്കാനുള്ള നീക്കത്തിനെതിരേ നിയമപരമായി നീങ്ങുമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
കേരള കോണ്‍ഗ്രസിലെ പൊതു ധാരണകൾ എങ്ങനെ നടപ്പാക്കണമെന്ന് പി.ജെ ജോസഫിന് അറിയില്ല. കേരള കോണ്‍ഗ്രസിനെ തകർക്കാനുള്ള നീക്കത്തിനെതിരേ നിയമപരമായി നീങ്ങുമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.