ദേശീയ പവർലിഫ്റ്റിംഗ്: വനിതകളിൽ കേരളം മുന്നിൽ
01:15 AM Jun 20, 2019 | Deepika.com
ആലപ്പുഴ: ദേശീയ ജൂണിയർ പവർ ലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിൽ വനിതാവിഭാഗം 56 പോയിന്റുകളോടെ കേരളവും പുരുഷ വിഭാഗത്തിൽ 47 പോയിന്റോടെ തമിഴ്നാടും ആദ്യസ്ഥാനത്ത്. 43 പോയിന്റമായി മഹാരാഷ്ട്ര രണ്ടാംസ്ഥാനത്തും 33 പോയിന്റുകളുമായി കേരളം മൂന്നാംസ്ഥാനത്തുമാണ്. വനിതാവിഭാഗത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ യഥാക്രമം 54 പോയിന്റോടെ ഹരിയാനയും 36 പോയിന്റുമായി മഹാരാഷ്ട്രയും മുന്നേറ്റം തുടരുന്നു. മത്സരങ്ങൾ ഇന്നു വൈകുന്നേരം അഞ്ചിനു സമാപിക്കും.