ന്യൂഡൽഹി: കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നലെ 49-ാം പിറന്നാൾ ആഘോഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി പേർ രാഹുലിന് പിറന്നാൾ ആശംസിച്ചു. ട്വിറ്ററിൽ രാഹുലിന് ആയുരാരോഗ്യങ്ങൾ നേർന്നു കൊണ്ടായിരുന്നു മോദിയുടെ ആശംസ.
രാഹുൽ ട്വിറ്ററിൽ തന്നെ മോദിക്കു നന്ദിയും പറഞ്ഞു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, അശോക് ഗെലോട്ട്, കെ.സി വേണുഗോപാൽ എന്നിവരും പാർട്ടി ഓഫീസിലെത്തി രാഹുലിന് പിറന്നാൾ ആശംസകൾ നേർന്നു. എഐസിസി ആസ്ഥാനത്ത് തനിക്ക് പിറന്നാൾ ആശംസകളുമായി എത്തിയവർക്ക് മധുരം നൽകിയാണ് രാഹുൽ സ്വീകരിച്ചത്.