കോയന്പത്തൂർ: കോയന്പത്തൂരിൽ ശനിയാഴ്ച അറസ്റ്റിലായ ഐഎസ് അനുഭാവികൾ നഗരത്തിലെ ആരാധനാലയങ്ങൾ അക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായി പോലീസ്. കഴിഞ്ഞദിവസമാണു ഷാജഹാൻ, മുഹമ്മദ് ഹുസൈൻ, ഷെയ്ക് സൈഫുള്ള എന്നിവരെ കോയന്പത്തൂർ പോലീസ് പിടികൂടിയത്. ഹൈന്ദവ ആരാധനാലയങ്ങളും ക്രിസ്ത്യൻ പള്ളികളുമാണ് ഭീകരർ ലക്ഷ്യമിട്ടിരുന്നത്. ഐഎസ് ഭീകരരുടെ വീഡിയോകൾ ഉൾപ്പെടെ ഇവർ നിരന്തരം നിരീക്ഷിച്ചിരുന്നതായും പോലീസ് പറഞ്ഞു.