ഇസ്താംബുൾ: കോടതി മുറിയിൽ കുഴഞ്ഞുവീണ മുൻ ഈജിപ്ഷ്യൻ പ്രസിഡന്റ് മുഹമ്മദ് മുർസിയെ രക്ഷിക്കാൻ ഒന്നും ചെയ്യാത്ത ഈജിപ്ഷ്യൻ അധികൃതരെ കുറ്റപ്പെടുത്തി തുർക്കി പ്രസിഡന്റ് എർ്ദോഗൻ.
20 മിനിറ്റ് തറയിൽ കിടന്ന അദ്ദേഹത്തിനു വൈദ്യസഹായം എത്തിക്കാൻ ആരും തയാറായില്ല. മുർസിയെ കൊലപ്പെടുത്തിയതാണ്. സ്വാഭാവിക കാരണങ്ങളാലുള്ള മരണമല്ല- ടിവി പ്രസംഗത്തിൽ എർദോഗൻ പറഞ്ഞു. മുർസിയുമായി നല്ല ബന്ധം പുലർത്തിയിരുന്ന എർദോഗൻ സൈനിക ഭരണകൂടത്തെ രൂക്ഷമായി എതിർത്തയാളാണ്.
മുർസിയുടെ മരണത്തിന്റെ പേരിൽ ഈജിപ്തിനെ അന്തർദേശീയ കോടതിക്കു മുന്നിൽ വിചാരണയ്ക്കു കൊണ്ടുവരാൻ പറ്റുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മുർസിക്കുവേണ്ടി ഈസ്റ്റാംബൂളിലെ മോസ്കിൽ നടത്തിയ പ്രാർഥനയിൽ എർദോഗൻ പങ്കെടുത്തു.