കോൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വിളിച്ച വിവിധ പാർട്ടി അധ്യക്ഷന്മാരുടെ യോഗത്തിൽ പങ്കെടുക്കില്ലെന്നു പശ്ചിമബംഗാൾ മുഖ്യന്ത്രി മമത ബാനർജി. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്നതുൾപ്പെടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാനായിരുന്നു യോഗം വിളിച്ചത്.
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് വിഷയത്തിൽ ധവള പത്രം ഇറക്കാൻ മമത പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു. ലോക്സഭയിലോ രാജ്യസഭയിലോ ഒരംഗമെങ്കിലും ഉള്ള എല്ലാ രാഷ്ട്രീയപാർട്ടികളുടെയും അധ്യക്ഷന്മാരെ പ്രധാനമന്ത്രി യോഗത്തിലേക്കു ക്ഷണിച്ചിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം, മഹാത്മഗാന്ധിയുടെ 150-ാം ജന്മവാർഷികാഘോഷം എന്നീ കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്യും.