അഹമ്മദാബാദ്: ദുർബലമായ വായു ചുഴലിക്കാറ്റ് ഗുജറാത്തിലെ കച്ച് ജില്ലയിൽ ചൊവ്വാഴ്ച പ്രവേശിച്ചു. കച്ച്, സൗരാഷ്ട്ര, വടക്കൻ ഗുജറാത്ത് മേഖലകളിൽ മഴ ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കച്ചിൽ പ്രവേശിച്ച വായു ന്യൂനമർദമായി മാറിയതിനാൽ മേഖലകളിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അഹമ്മദാബാദ് സെന്ററിലെ ശാസ്ത്രജ്ഞ മനോരമ മൊഹന്ദി അറിയിച്ചു. ന്യൂനമർദം മൂലം അറബിക്കടലിലും കച്ച്, സൗരാഷ്ട്ര മേഖലയിലും ശക്തമായ കാറ്റുണ്ടാകും.