ന്യൂഡൽഹി: സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർക്ക് സുരക്ഷ ഉറപ്പാക്കാൻ മാർഗരേഖ പുറത്തിറക്കണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജി വേനലവധിക്കു ശേഷം പരിഗണിക്കാമെന്നു സുപ്രീംകോടതി. പശ്ചിമബംഗാളിലെ ഡോക്ടർമാരുടെ സമരം അവസാനിച്ച സാഹചര്യത്തിൽ അടിയന്തരമായി ഹർജി വാദം കേൾക്കേണ്ട ആവശ്യമില്ലെന്നാണ് സുപ്രീംകോടതി അവധിക്കാല ബെഞ്ച് ഇന്നലെ വ്യക്തമാക്കിയത്.