ആലപ്പുഴ: ദേശീയ ജൂണിയർ പുരുഷ - വനിത പവർ ലിഫ്റ്റിംഗ് മത്സരങ്ങളുടെ ആദ്യ ദിവസം പുരുഷവിഭാഗം രണ്ടു ക്ലാസുകളിലും വനിതാവിഭാഗം മൂന്നു ക്ലാസുകളിലും മത്സരങ്ങൾ സമാപിച്ചപ്പോൾ ടീം ചാന്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിലും വനിതാവിഭാഗത്തിലും കേരളം മുന്നിൽ. പുരുഷ വിഭാഗത്തിൽ ഒരു സ്വർണവും ഒരു വെള്ളിയും കരസ്ഥമാക്കി 22 പോയിന്റോടെ കേരളം ഒന്നാമതെത്തി. 18 പോയിന്റ് നേടിയ കർണാടകയാണ് രണ്ടാമത്.
വനിതാവിഭാഗത്തിൽ രണ്ടു സ്വർണവും ഒരു വെള്ളിയും കരസ്ഥമാക്കി 40 പോയിന്റോടെയാണ് കേരളം ഒന്നാമതെത്തിയത്. 19 പോയിന്റുമായി ഹരിയാനയാണ് രണ്ടാംസ്ഥാനത്ത്. കേരളത്തിന്റെ അനീറ്റാ ജോസഫ് 47 കിലോ വിഭാഗം സ്ക്വാട്ടിൽ 185 കിലോയും ബഞ്ച് പ്രസിൽ 87.5 കിലോയും ടോട്ടലിൽ 427.5 കിലോയും ഉയർത്തി മൂന്നു ജൂണിയർ ദേശീയ റിക്കാർഡുകളും സ്ഥാപിച്ചു.
അനീറ്റയ്ക്കു ദേശീയ റിക്കാർഡ്
12:45 AM Jun 19, 2019 | Deepika.com