ഹോക്കി സീരീസ്: ഇന്ത്യ സെമിയില്‍
12:45 AM Jun 19, 2019 | Deepika.com
ഹിരോഷിമ: എഫ്ഐഎച്ച് വനിതാ ഹോക്കി സീരീസ് ഫൈനല്‍സിന്റെ വന്‍ ജയത്തോടെ ഇന്ത്യ സെമി ഫൈനലില്‍. പൂള് എയിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഗുര്‍ജിത് കൗറിന്റെ നാലു ഗോള്‍ മികവില്‍ ഫിജിയെ 11-0ന് തോല്‍പ്പിച്ചു. പൂളിലെ എല്ലാ മത്സരവും ജയിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. മോണിക്ക മലിക് രണ്ടു ഗോള്‍ നേടി. ലാല്റെംസിയമി, റാണി രാംപാല്‍, വന്ദന കടാരിയ, ലിലിമ മിന്‍സ്, നവനീത് കൗര്‍ എന്നിവരും ഗോള്‍ നേടി.