വാഷിംഗ്ടൺ ഡിസി: മതിയായ രേഖകളില്ലാതെ യുഎസിൽ തങ്ങുന്ന ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്ന നടപടിക്ക് അടുത്തയാഴ്ച തുടക്കം കുറിക്കുമെന്നു പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. വന്നവേഗത്തിൽ തന്നെ അവരെ പുറന്തള്ളുമെന്നു ട്രംപ് ട്വീറ്റ് ചെയ്തു.
അനധികൃത കുടിയേറ്റക്കാരെ തടയുന്നതിന് മെക്സിക്കോയും ഗ്വാട്ടിമാലയും സ്വീകരിച്ച നടപടികളെ ട്രംപ് പ്രശംസിച്ചു. അനധികൃത കുടിയേറ്റം തടയുന്ന കാര്യത്തിൽ അലംഭാവം കാണിക്കുന്ന ഡെമോക്രാറ്റുകളെ അദ്ദേഹം വിമർശിച്ചു.
യുഎസിൽ ഒരുകോടി 20ലക്ഷം അനധികൃത കുടിയേറ്റക്കാരുണ്ടെന്നാണ് ഏകദേശ കണക്ക്. ഇവരിൽ ഭൂരിഭാഗവും മധ്യഅമേരിക്കൻ രാജ്യങ്ങളിലും മെക്സിക്കോയിലും നിന്നുള്ളവരാണ്.