ബർലിൻ: ജർമനിയിൽ അജ്ഞാതന്റെ വെടിയേറ്റു മരിച്ച ഡോ. വാൾട്ടർ ല്യൂബെക്കിന്റെ ഘാതകനെ പോലീസ് അറസ്റ്റ് ചെയ്തു. നാൽപ്പത്തിയഞ്ചുകാരനായ വലതുപക്ഷ തീവ്രവാദിയും നിയോ നാസി പ്രവർത്തകനും എൻപിഡി അംഗവുമായ സ്റ്റെഫാൻ ആണ് ജർമൻ പോലീസിന്റെ പിടിയിലായത്. വലതുപക്ഷ തീവ്രവാദ ശൃംഖലയായ “കോംബാറ്റ് 18’’ ലെ പോരാളിയാണ് സ്റ്റെഫാൻ.
ഇക്കഴിഞ്ഞ രണ്ടിനാണു സംഭവം. ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന്റെ നേതാവും കാസൽ സർക്കാർ വക്താവുമായിരുന്ന വാൾട്ടർ ലൂബെക്കിനു കാസലിലെ വസതിയിൽവച്ചാണു വെടിയേറ്റത്.ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജോസ് കുന്പിളുവേലിൽ