വാഷിംഗ്ടൺ ഡിസി: എച്ച്-4 വീസ പദ്ധതി നിർത്തലാക്കുന്നതു സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കാനായിട്ടില്ലെന്ന് യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എച്ച്-1ബി വീസക്കാരുടെ പങ്കാളികൾക്ക് യുഎസിൽ തൊഴിലെടുക്കാൻ അനുമതി നല്കുന്ന എച്ച്-4 വീസ പദ്ധതി മുൻ പ്രസിഡന്റ് ബറാക് ഒബാമയാണു കൊണ്ടുവന്നത്.