ന്യൂഡൽഹി: മുൻ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയെ ബിജെപി വർക്കിംഗ് പ്രസിഡന്റായി നിയമിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തു തുടരുമെങ്കിലും നഡ്ഡയ്ക്കാകും പാർട്ടിയുടെ ചുമതല. ബിഹാർ സ്വദേശിയും ഹിമാചൽ പ്രദേശിൽ നിന്നുള്ള രാജ്യസഭാംഗവുമാണ് 58 വയസുള്ള ജഗത് പ്രകാശ് നഡ്ഡ. നരേന്ദ്ര മോദിയുടെ രണ്ടാമത്ത 57 അംഗ മന്ത്രിസഭയിൽ നഡ്ഡയെ ഒഴിവാക്കിയതു പാർട്ടിയിലെ ഉന്നത പദവി നൽകാനായിരുന്നു.
2014 മുതൽ ബിജെപിയുടെ ഉന്നത സമിതിയായ പാർലമെന്ററി ബോർഡിന്റെയും കേന്ദ്ര ഇലക്ഷൻ കമ്മിറ്റിയുടെയും സെക്രട്ടറിയാണു നഡ്ഡ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഉത്തർപ്രദേശിലെ ചുമതലക്കാരനായിരുന്നു.
ജോർജ് കള്ളിവയലിൽ