ശ്രീനഗർ: കാഷ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കരസേനാ മേജർ വീരമൃത്യു വരിച്ചു. ഒരു ഭീകരൻ കൊല്ലപ്പെട്ടു. കരസേനാ മേജറിനും രണ്ടു ജവാന്മാർക്കും പരിക്കേറ്റു. അനന്ത്നാഗ് ജില്ലയിൽ അചാബൽ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. പരിക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.