സാറി യുവന്റസ് പരിശീലകന്
12:49 AM Jun 18, 2019 | Deepika.com
മിലാന്: ഇറ്റാലിയന്‍ സീരി എ ഫുട്ബോള്‍ ചാമ്പ്യന്മാരായ യുവന്റസ് മൗറിസിയോ സാറിയെ പരിശീലകനായി നിയമിച്ചു. കഴിഞ്ഞ സീസണില്‍ ചെല്‍സി പരിശീലകനായിരുന്ന സാറിയുമായി യുവന്റസ് മൂന്നു വര്‍ഷത്തെ കരാറിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ഒരു സീസണില്‍ മാത്രം ചെല്‍സിയുടെ പരിശീലകനായ സാറി ക്ലബ്ബിനെ പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്തും യൂറോപ്പ ലീഗ് ചാമ്പ്യന്മാരുമാക്കി. സാറിയുടെ കരിയറിലെ ഏറ്റവും പ്രധാന കിരീടമായിരുന്നു അത്. നാപ്പോളിയില്‍നിന്നാണ് സാറി ചെല്‍സിയിലെത്തിയത്.