മാഞ്ചസ്റ്റര്‍: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയിക്ക് പരിക്കിനെത്തുടര്‍ന്ന് രണ്ടു മത്സരം നഷ്ടമാകും. ഇടതു പിന് തുടഞരമ്പിനേറ്റ പരിക്കാണ് റോയിയെ രണ്ടു മത്സരങ്ങളില്‍നിന്ന് പുറത്തിരുത്തിയത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെയാണ് റോയിക്ക് പരിക്കേറ്റത്. ഇതോടെ ഇംഗ്ലീഷ് ഓപ്പണര്‍ക്ക് ഇന്ന് ഓള്‍ഡ് ട്രാഫര്‍ഡില്‍ അഫ്ഗാനിസ്ഥാനെതിരേയും 21ന് ശ്രീലങ്കയ്ക്കെതിരേയുമുള്ള മത്സരങ്ങള്‍ നഷ്ടമാകും
റോയിക്ക് രണ്ടു മത്സരം നഷ്ടമാകും
12:49 AM Jun 18, 2019 | Deepika.com