ബെയ്ജിംഗ്: ഉത്തരകൊറിയ-ചൈ നാ അതിർത്തിയിലെ ചൈനീസ് നഗരം ഹുൻചുനിൽ ഇന്നലെയുണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 1.3 തീവ്രത രേഖപ്പെടുത്തി. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിന്റെ പോഗ്യാംഗ് സന്ദർശനം സംബന്ധിച്ച പ്രഖ്യാപനമുണ്ടായി ഒരു മണിക്കൂറിനുള്ളിലാണു ഭൂചലനമുണ്ടായത്. സ്ഫോടനത്തെത്തുർന്നാണു ഭൂചലനമെന്നു പറയപ്പെടുന്നു. പരിഭ്രാന്തിക്കു കാരണമില്ലെന്നും
ഖനികളിലുണ്ടായ സ്ഫോടനമോ മറ്റോ ആയിരിക്കാം ഭൂചലനത്തിനിടയാക്കിയതെന്നും മാസച്യൂസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സുരക്ഷാപഠന വകുപ്പു പ്രഫസർ വിപിൻ നരംഗ് ട്വീറ്റു ചെയ്തു.
ഖനികളിലുണ്ടായ സ്ഫോടനമോ മറ്റോ ആയിരിക്കാം ഭൂചലനത്തിനിടയാക്കിയതെന്നും മാസച്യൂസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സുരക്ഷാപഠന വകുപ്പു പ്രഫസർ വിപിൻ നരംഗ് ട്വീറ്റു ചെയ്തു.