ജറുസലം: സിറിയയിൽനിന്ന് ഇസ്രയേൽ പിടിച്ചെടുത്ത ഗോലാൻ കുന്നുകളിലെ ഒരു പാർപ്പിട കേന്ദ്രത്തിന് യുഎസ് പ്രസിഡന്റ് ട്രംപിന്റെ പേരിട്ടു. ഞായറാഴ്ച നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നെതന്യാഹുവും യുഎസ് സ്ഥാനപതി ഡേവിഡ് ഫ്രീഡ്മാനും സംബന്ധിച്ചു. ""ഈ ബഹുമതിക്ക് നെതന്യാഹുവിനും ഇസ്രയേലിനും നന്ദി’’- ട്രംപ് ട്വീറ്റു ചെയ്തു.