മാഞ്ചസ്റ്റർ: പാക്കിസ്ഥാനെതിരായ ബൗളിംഗിനിടെ തുടഞരന്പിനു പരിക്കേറ്റ ഭുവനേശ്വർ കുമാർ മൈതാനം വിട്ടു. ഇന്നിംഗിസിലെ അഞ്ചാം ഓവർ എറിയുന്നതിനിടെയായിരുന്നു ഭുവിക്കു പരിക്കേറ്റ് ബൗളിംഗ് അവസാനിപ്പിക്കേണ്ടിവന്നത്. തന്റെ രണ്ടാം ഓവറിന്റെ നാലാം പന്തിനുശേഷം പേസർ മൈതാനംവിട്ടു. തുടർന്ന് വിജയ് ശങ്കറാണ് ഓവർ പൂർത്തിയാക്കാൻ എത്തിയത്.
വിജയ് ശങ്കറിന്റെ ആദ്യ പന്തിൽത്തന്നെ വിക്കറ്റ് വീണു. ഏഴ് റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ഇമാം ഉൾ ഹഖ് വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു. അസാമാന്യ ബൗളിംഗ് കാഴ്ചവച്ചുകൊണ്ടിരുന്ന ഭുവിയുടെ പരിക്ക് ഇന്ത്യക്ക് കനത്ത നഷ്ടമായി. 2.4 ഓവറിൽ എട്ട് റണ്‍സ് മാത്രമായിരുന്നു ഇന്ത്യൻ ഓപ്പണിംഗ് ബൗളർ നല്‍കിയത്.
ഭുവനേശ്വറിനു പരിക്ക്
12:50 AM Jun 17, 2019 | Deepika.com