ഏകദിന ക്രിക്കറ്റിൽ വേഗത്തിൽ 11,000 റണ്‍സ് എന്ന ചരിത്ര നേട്ടം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി സ്വന്തമാക്കി. ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറിന്റെ പേരിലുള്ള റിക്കാർഡാണ് കോഹ്ലി മറികടന്നത്. 276 ഇന്നിംഗ്സിൽനിന്നായിരുന്നു സച്ചിൻ 11,000 റണ്‍സ് തികച്ചത്.
എന്നാൽ, 222-ാം ഇന്നിംഗ്സിൽ കോഹ്ലി ഈ നേട്ടത്തിലെത്തി. ഇന്നലെ പാക്കിസ്ഥാനെതിരായ മത്സരത്തിൽ വ്യക്തിഗത സ്കോർ 57ൽ എത്തിയപ്പോഴായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ ഏകദിനത്തിൽ 11,000 തികച്ചത്. ചിരവൈരികളായ പാക്കിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തിലാണ് ഈ നേട്ടമെന്നത് കോഹ്ലിയുടെ നാഴികക്കല്ലിനു തിളക്കം വർധിപ്പിക്കുന്നു.
വേഗത്തിൽ 8000 (175 ഇന്നിംഗ്സ്), 9000 (194 ഇന്നിംഗ്സ്), 10000 (205 ഇന്നിംഗ്സ്) റണ്‍സ് തികച്ച റിക്കാർഡുകളും കോഹ്ലിയുടെ പേരിലാണ്.
വേഗത്തിൽ 11,000
താരം, ഇന്നിംഗ്സ്, മത്സരം
വിരാട് കോഹ്ലി: 222 230
സച്ചിൻ: 276 284
റിക്കി പോണ്ടിംഗ്: 286 295
സൗരവ് ഗാംഗുലി: 288 295
ജാക് കാലിസ്: 293 307
നാഴികക്കല്ലുകൾ
കോഹ്ലി 1000 നാഴികക്കല്ലുകൾക്ക് എടുത്ത ഇന്നിംഗ്സുകൾ
ഇന്നിംഗ്സ്, റണ്‍സ്
11 9000-10,000
14 7000-8000
17 10,000-11,000
18 3000-4000
19 8000-9000
സച്ചിനെ മറികടന്ന് കോഹ്ലി
12:50 AM Jun 17, 2019 | Deepika.com