അഹമ്മദാബാദ്: അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്രത കുറയുന്ന വായു ചുഴലിക്കാറ്റ് തിങ്കളാഴ്ച രാത്രിയോടെ ഗുജറാത്ത് തീരത്ത് എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പോർബന്തറിനു പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ദിശയിൽ 470 കിലോമീറ്റർ അകലെയും ദ്വാരകയ്ക്ക് തെക്കു പടിഞ്ഞാറ് 440 കിലോമീറ്റർ അകലെയും ഭുജിന് 545 കിലോമീറ്റർ അകലെ തെക്ക് പടിഞ്ഞാറുമാണ് ഞായറാഴ്ച രാവിലെ വായു സഞ്ചരിക്കുന്നത്.
പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 12 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റിന്റെ സഞ്ചാരം. തിങ്കാഴ്ച രാത്രിയോടെ തീവ്രത കുറഞ്ഞ് ന്യൂനമർദമായി ഗുജറാത്ത് തീരം തൊടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ ഗുജറാത്ത്, സൗരാഷ്ട്ര-കച്ച് മേഖലയിൽ വ്യാപകമായും സംസ്ഥാനത്തിന്റെ മറ്റു പ്രദേശങ്ങളിൽ നേരിയ തോതിലും മഴ ലഭിക്കും. ചൊവ്വാഴ്ച സംസ്ഥാനത്തു സാമ്യം ഭേദപ്പെട്ട മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.