ന്യൂഡൽഹി: കാഷ്മീരിലെ അനന്ത്നാഗിൽ സിആർപിഎഫ് സംഘത്തിനു നേർക്കുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന പോലീസ് ഇൻസ്പെക്ടർ അർഷദ് അഹമ്മദ് ഖാൻ(37) മരിച്ചു. അർഷദിനെ വിദഗ്ധ ചികിത്സയ്ക്കായി ഇന്നലെ ഉച്ചകഴിഞ്ഞ് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരുന്നു.