വാഷിംഗ്ടൺ ഡിസി: പാക് വംശജനായ ലണ്ടൻ മേയർ സാദിഖ് ഖാനെതിരേ ശകാരവർഷം ചൊരിഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഖാൻ ഒരു ദുരന്തമാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. അടുത്ത ദിവസങ്ങളിൽ ലണ്ടനിലുണ്ടായ കത്തിക്കുത്ത്, വെടിവയ്പ് അക്രമസംഭവങ്ങൾക്ക് ഉത്തരവാദി ഇദ്ദേഹമാണ്. ലണ്ടൻ നഗരത്തെ നശിപ്പിക്കുന്ന അയാൾ ഒരു ദേശീയ അപമാനമാണ്. ലണ്ടനു പുതിയ മേയർ വേണം. അയാളെ മാറ്റണം. -ട്രംപ് പറഞ്ഞു.
സാദിഖ് ഖാൻ ട്വിറ്ററിലൂടെ ട്രംപിനെ വിശമർശിക്കാറുണ്ട്. അടുത്തിടെ ബ്രിട്ടൻ സന്ദർശിച്ച ട്രംപിന് ഊഷ്മള വരവേല്പു നല്കിയതിനെ അദ്ദേഹം വിമർശിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഫാസിസ്റ്റുകളെ പോലെയാണ് ട്രംപെന്നും ഖാൻ മുന്പു പറഞ്ഞിട്ടുണ്ട്.